റാസൽഖൈമയിലെ ആ വലിയ വീട്ടിലെ കഥ പറഞ്ഞ് മേരിയെ വളയ്ക്കാൻ വന്ന ഗിരിരാജന് അന്ന് തന്റെ ദൗത്യം പൂർത്തിയാക്കാനായില്ലെങ്കിലും പ്രേമത്തിലെ ആ സീൻ ഇന്നും മലയാളികൾക്ക് ചിരി സമ്മാനിക്കും. ആദ്യസിനിമയിൽ നായകനും നായികയുമായില്ലെങ്കിലും ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്നു, പുതിയ ചിത്രത്തിലൂടെ. " പെറ്റ് ഡിക്റ്റക്റ്റീവ് " എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ പുത്തൻ റോളിലും അരങ്ങേറുകയാണ് ഷറഫുദ്ദീൻ. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഷറഫുദീൻ ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ പ്രനീഷ് വിജയനും മധുരമനോഹര മോഹം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനും കൂടിയായ ജയ് വിഷ്ണുവും ചേർന്നാണ് " പെറ്റ് ഡിക്റ്റക്റ്റീവ് " ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയ് വിഷ്ണു തന്നെയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ദീനോ ശങ്കർ (പ്രൊഡക്ഷൻ ഡിസൈനെർ), വിഷ്ണു ശങ്കർ (ഓഡിയോഗ്രാഫി), ഗായത്രി കിഷോർ ( കോസ്റ്റും ഡിസൈനെർ), റോണക്സ് സേവ്യർ (മേക്ക് അപ്), രാജേഷ് അടൂർ (ചീഫ് അസോസിയേറ്റ് ഡയറെക്ടർ), പ്രണവ് മോഹൻ (പ്രൊഡക്ഷൻ കൺട്രോളർ), രോഹിത് കെ സുരേഷ് (സ്റ്റിൽസ്), വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ (പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്) എന്നിവരാണ് അണിയറയിൽ.