×
പല്ല് കാട്ടി ചിരിക്കാൻ 'മന്ദഹാസം'

കൊച്ചി: പ്രായമായപ്പോൾ പല്ല് കൊഴിഞ്ഞെന്നോർത്ത് സങ്കടപ്പെടേണ്ട. 60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കൃത്രിമ പല്ല് ഫ്രീ ആയി വച്ചുനൽകും സർക്കാർ. കൊവിഡ് കാലത്ത് നിറുത്തിയ 'മന്ദഹാസം' പദ്ധതി പുനരാരംഭിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചു. 2016ലായിരുന്നു പദ്ധതി ആരംഭിച്ചത്. പല്ലുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർ,​ ഉപയോഗമില്ലാതെ നീക്കേണ്ടി വരുന്നവർ എന്നിവർക്കാണ് പദ്ധതിയുടെ ​ഗുണഫലം ലഭിക്കുക. സാധനസാമ​ഗ്രികളുടെ വില വർദ്ധിച്ചതിനാൽ മുമ്പ് 5000 രൂപയായിരുന്ന തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിൽ 10,000 രൂപ വരെയാണ് ഒരാൾക്ക് ലഭിക്കുക. 

കൃത്രിമ പല്ല് വേണ്ടവർ സുനീതി പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ബി.പി.എൽ (പിങ്ക്, മഞ്ഞ) റേഷൻ കാർഡിന്റെ പകർപ്പ്, വയസ് തെളിയിക്കുന്ന രേഖ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരെങ്കിൽ വില്ലേജ് ഓഫീസറുടെയും സ്ഥാപന മേധാവിയുടെയും സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. പ്രായമനുസരിച്ചാണ് മുൻ​ഗണന. രേഖകൾ ജില്ലാ സാമൂഹ്യനീതി ഓഫീസറും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സർക്കാർ ദന്തഡോക്ടറും പരിശോധിച്ചാണ് അർഹരെ കണ്ടെത്തുന്നത്. ഈ വർഷം ഒരു ജില്ലയിലെ 50 പേർക്ക് വീതം 700 പേ‌ർക്കാണ് തുക അനുവദിക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലെ 55 സർക്കാർ ആശുപത്രികളിൽ ​ഗുണഭോക്താക്കൾക്ക് പല്ലു വയ്ക്കാൻ സൗകര്യമുണ്ടാകും. 


ചികിത്സ നൽകുന്ന ആശുപത്രികൾ


തിരുവനന്തപുരം - 5

ജനറൽ ആശുപത്രി, തിരുവനന്തപുരം

ജനറൽആശുപത്രി, നെയ്യാറ്റിൻകര

താലൂക്ക് ആശുപത്രി, ചിറയിൻകീഴ്

താലൂക്ക് ആശുപത്രി, വിതുര

താലൂക്ക് ആശുപത്രി, വർക്കല


കൊല്ലം-3 

ജില്ലാ ആശുപത്രി, കൊല്ലം

താലൂക്ക് ആശുപത്രി, ശാസ്താംകോട്ട

താലൂക്ക് ആശുപത്രി, കരുനാ​ഗപ്പള്ളി


പത്തനംതിട്ട - 5

ജനറൽ ആശുപത്രി, പത്തനംതിട്ട

ജനറൽ ആശുപത്രി, അടൂർ

താലൂക്ക് ആശുപത്രി, റാന്നി

താലൂക്ക് ആശുപത്രി, തിരുവല്ല

ജില്ലാ ആശുപത്രി, കോഴഞ്ചേരി


ആലപ്പുഴ- 5

ജനറൽ ആശുപത്രി, ആലപ്പുഴ

ജില്ലാ ആശുപത്രി, മാവേലിക്കര

താലൂക്ക് ആശുപത്രി, ചേർത്തല

ജില്ലാ ആശുപത്രി, ചെങ്ങന്നൂർ

താലൂക്ക് ആശുപത്രി, കായംകുളം 


കോട്ടയം - 4

ജനറൽ ആശുപത്രി, കോട്ടയം

ജനറൽ ആശുപത്രി,ചങ്ങനാശേരി

ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി

ജനറൽ ആശുപത്രി, പാലാ 


ഇടുക്കി - 4

താലൂക്ക് ആശുപത്രി, തൊടുപുഴ

ജില്ലാ ആശുപത്രി, ഇടുക്കി

താലൂക്ക് ആശുപത്രി, അടിമാലി

താലൂക്ക് ആശുപത്രി, നെടുങ്കണ്ടം


എറണാകുളം -6

ജനറൽ ആശുപത്രി, എറണാകുളം

ജില്ലാ ആശുപത്രി, ആലുവ

ജനറൽ ആശുപത്രി, മൂവാറ്റുപുഴ

താലൂക്ക് ആശുപത്രി, ഫോർട്ടുകൊച്ചി

താലൂക്ക് ആശുപത്രി, കോതമം​ഗലം

താലൂക്ക് ആശുപത്രി, തൃപ്പുണിത്തുറ


തൃശ്ശൂർ - 4

ജനറൽ ആശുപത്രി, തൃശൂർ

ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട

ജില്ലാ ആശുപത്രി, വടക്കാഞ്ചേരി

താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ 


പാലക്കാട് - 5

ജില്ലാ ആശുപത്രി, പാലക്കാട്

താലൂക്ക് ആശുപത്രി, ആലത്തൂർ

താലൂക്ക് ആശുപത്രി, ചിറ്റൂർ

താലൂക്ക് ആശുപത്രി, മണ്ണാർക്കാട്

താലൂക്ക് ആശുപത്രി, ഒറ്റപ്പാലം


മലപ്പുറം - 4

ജില്ലാ ആശുപത്രി, തിരൂർ

ജനറൽ ആശുപത്രി, മഞ്ചേരി

ജില്ലാ ആശുപത്രി, പെരുന്തൽമണ്ണ

താലൂക്ക് ആശുപത്രി, മലപ്പുറം 


കോഴിക്കോട് - 3

ജനറൽ ആശുപത്രി, കോഴിക്കോട്

ജില്ലാ ആശുപത്രി, വടകര

താലൂക്ക് ആശുപത്രി, താമരശ്ശേരി 


വയനാട് - 2

ജില്ലാ ആശുപത്രി, മാനന്തവാടി

താലൂക്ക് ആശുപത്രി, സുൽത്താൻ ബത്തേരി


കണ്ണൂർ - 3

ജില്ലാ ആശുപത്രി, കണ്ണൂർ

ജനറൽ ആശുപത്രി, തലശ്ശേരി

താലൂക്ക് ആശുപത്രി,തളിപ്പറമ്പ്


കാസ‌ർകോട് - 2

ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

ജനറൽ ആശുപത്രി, കാസർകോഡ്