സിനിമാജീവിതത്തിൽ ആദ്യമായി കൽപ്പണക്കാരന്റെ വേഷത്തിൽ അർജ്ജുൻ അശോകൻ. അൻപോട് കൺമണി എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പുറത്തുവന്നു. മലയാള സിനിമാചരിത്രത്തിലാദ്യമായി സിനിമയ്ക്കായി ഒരു വീട് നിർമ്മിക്കുകയും അത് അർഹതപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്ത ചിത്രമാണ് അൻപോട് കൺമണി. ആ നന്മയുടെ പേരിൽത്തന്നെ ചിത്രം ഇതിനോടകം എല്ലാവർക്കും പരിചിതമാണ്. ചിത്രത്തിന് വേണ്ടി നിർമ്മിച്ച വീടിന് മുന്നിൽ അർജ്ജുനും മാലാപാർവ്വതിയും നായിക അനഘയും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീടും ചിത്രത്തിലെ പ്രധാനകഥാപാത്രമാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനീഷ് കൊടുവള്ളി പറയുന്നു.
നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് അൻപോട് കൺമണി. നായിക അനഘ നാരായണൻ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രശസ്തയാണ്. ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സംവിധായകൻ ലിജു തോമസ് ആണ് സംവിധായകൻ. ക്രിയേറ്റിവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രം മേയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിൽ സുനിൽ എസ്. പിള്ളൈയാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന. മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട് ഡയറക്ടർ ബാബു പിള്ളൈ, കോസ്റ്റും ഡിസൈനർ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജർസ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ആയി ഷിഖിൽ ഗൗരി, സഞ്ജന ജെ. രാമൻ, ഗോപികൃഷ്ണൻ, ശരത് വി.ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ എ.എസ് ദിനേശ് എന്നിവരാണ് അണിയറയിൽ.